ഇടതു സര്‍ക്കാരാണ് നിലവാരമില്ലാത്ത ബാറുകളുടെ പട്ടിക തയാറാക്കിയതെന്ന് കെ.ബാബു

single-img
14 April 2014

K Babu - 6വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരാണ് സംസ്ഥാനത്തെ നിലവാരമില്ലാത്ത 418 ബാറുകളുടെ പട്ടിക തയാറാക്കിയതെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എക്‌സൈസ് കമ്മീഷണറാണ് ഇടത് ഭരണകാലത്ത് പട്ടിക തയാറാക്കിയതെന്ന് വി.എസ് മറന്നുപോയതായിരിക്കും. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മറന്നു പോകുന്ന പതിവ് വി.എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ ലൈസന്‍സ് പുതിക്കി നല്‍കുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.