അഫ്ഗാന്‍ തെരഞ്ഞെടുപ്പ്: അബ്ദുള്ളയ്ക്കു ലീഡ്

single-img
14 April 2014

afganisthanഅഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള എതിരാളി അഷറഫ് ഗാനിയെക്കാള്‍ ലീഡ് ചെയ്യുന്നതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. 26 പ്രവിശ്യകളിലെ പത്തുശതമാനം വോട്ട് എണ്ണിയപ്പോഴാണ് അബ്ദുള്ള ലീഡ് ചെയ്യുന്നതെന്ന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ യൂസഫ് നൂര്‍സ്താനി പറഞ്ഞു. തെക്ക്,വടക്ക്, കിഴക്ക്, പടിഞ്ഞാറ്, കാബൂള്‍ പ്രവിശ്യകളിലെ വോട്ടാണ് ഇപ്പോള്‍ എണ്ണുന്നത്. ആകെ 36 പ്രവിശ്യകളാണ് ഉള്ളത്.

അഞ്ചുലക്ഷം വോട്ട് എണ്ണിയപ്പോള്‍ ഡോ. അബ്ദുള്ളയ്ക്ക് 41.9 ശതമാനവും ഡോ. അഷ്‌റഫ് ഗാനിക്ക് 37.6 ശതമാനവും സല്‍മായി റസൂലിന് 9.8 ശതമാനം വോട്ടുകളുമാണു ലഭിച്ചത്.