ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ നാളെ വാരണാസിയിൽ

single-img
14 April 2014

aravindനരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‍രിവാള്‍ ദില്ലിയില്‍നിന്ന് ഇന്നു വാരണാസിയിലേക്ക് പുറപ്പെടും. വൈകീട്ട് ട്രെയിനില്‍ പുറപ്പെടുന്ന കെജ്രിവാള്‍ നാളെ വാരണാസിയിലെത്തും.22ആം തീയതി കെജ്‍രിവാള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. . ചൊവ്വാഴ്ച മുതല്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ കെജ്‍രിവാള്‍ വാരാണസിയില്‍ തങ്ങും.

 
അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിനായും കെജ്‍രിവാള്‍ പ്രചരണത്തിനിറങ്ങും.അടുത്തമാസം 12നാണ് വാരണാസിയിൽ തെരഞ്ഞെടുപ്പ്മെയ് ഏഴിനാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ്. അതേസമയം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ഇന്ന് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിക്കും.