ബാഴ്‌സ വീണു, റയൽ മുന്നിൽ

single-img
14 April 2014

Real Madrid CF v UD Almeria - La Ligaമാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്ക്ക് ഗ്രനാഡയോട് അപ്രതീക്ഷിത തോല്‍വി സ്കോർ(0-1). ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ബാഴ്‌സയ്ക്കെതിരെ അള്‍ജീരിയൻ മിഡ്ഫീല്‍ഡര്‍ യാസിനെ ബ്രാഹിമി(16)യുടെ ഗോളിലൂടെയാണ് ഗ്രനാഡയുടെ വിജയം. ഇനി അഞ്ചുമത്സരങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ബാഴ്‌സലോണ(78 പോയന്റ്) ലീഗില്‍ മൂന്നാംസ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും മികച്ച ഫോമിലുള്ള റയല്‍ മാഡ്രിഡ്(79 പോയന്റ്) അല്‍മേരിയയെ 4-0 ന് തകര്‍ത്ത് പട്ടികയില്‍ ഒന്നാമന്മാരായ അത്ലറ്റിക്കോ മാഡ്രിഡി(79 പോയന്റ്)നൊപ്പമെത്തി. കളിയില്‍ 81 ശതമാനം നിയന്ത്രിക്കാനായിട്ടും ലയണല്‍ മെസ്സിയും നെയ്മറും പെഡ്രോ റോഡ്രിഗസുമടങ്ങിയ ആക്രമണ നിരയ്ക്ക് പിന്നീട് ഗ്രനാഡ പ്രതിരോധം ഭേദിക്കാനായില്ല.  മെസ്സിയുടെ ഗോളെന്നുറച്ച ഫ്രീകിക്കടക്കം മികച്ച രണ്ട് സേവുകളിലൂടെ ഗോളി ഒറെസ്റ്റിസ് കാര്‍നെസിസും ഗ്രനാഡയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1971-72 സീസണുശേഷം ആദ്യമായാണ് ഗ്രനാഡ ബാഴ്‌സലോണയെ കീഴടക്കുന്നത്.

സീസണിലെ 19-ാം ഗോള്‍ നേടിയ ഗാരെത് ബെയ്!ലിന്റെ(53) മികവിലാണ് അല്‍മേരിയയെ റയല്‍ സ്വന്തം മണ്ണില്‍ തകര്‍ത്തത്(4-0). ഏഞ്ചല്‍ ഡി മരിയ(28), ഇസ്‌കോ(56), അല്‍വാരോ മൊറാട്ട(85) എന്നിവരും റയലിനുവേണ്ടി ഗോളുകള്‍ നേടി. സീസണില്‍ ക്രിസ്റ്റ്യാനോ ഇല്ലാതെ കളത്തിലിറങ്ങിയ ആറ് ലീഗ് മത്സരങ്ങളിലും ടീം വിജയിച്ചിരുന്നു.
മറ്റ് കളികളില്‍ വിയ്യാറയല്‍ ലെവാന്റെയെ തോല്‍പ്പിച്ചപ്പോള്‍(1-0)സെല്‍റ്റ -സോസിഡാഡ് മത്സരം സമനിലയിലായി(2-2