എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഏപ്രില്‍ 24 ന്

single-img
13 April 2014

sslc ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ഏപ്രില്‍ 24 ന്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച അവസാനിക്കും. ഞായറാഴ്ച വെരിഫിക്കേന്‍ ദിവസമായിരിക്കുമെന്ന് പരീക്ഷാ സെക്രട്ടറി ജോണ്‍സ് വി ജോണ്‍ അറിയിച്ചു.കഴിഞ്ഞ മാര്‍ച്ച് 29നാണ് മൂല്യനിര്‍ണയം ആരംഭിച്ചത്.

 

4,64,310 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയിട്ടുള്ളത്. ഇത്തവണയും റെക്കോഡ് വേഗത്തില്‍ ഫലം പുറത്തുവിടാനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.സംസ്ഥാനത്തെ 54 കേന്ദ്രങ്ങളില്‍ നടന്ന മൂല്യനിര്‍ണയത്തിന് ഒമ്പതര കോടിരൂപയാണ് ചിലവായത്. മൂല്യനിര്‍ണയം നടത്തിയ അദ്ധ്യാപകര്‍ക്കുള്ള ശമ്പളം ക്യാമ്പുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ജോണ്‍സ് വി ജോണ്‍സ് പറഞ്ഞു.