ശ്രീ ശ്രീ രവിശങ്കറിന് എതിരേ നടപടിയെടുക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു

single-img
13 April 2014

sreയോഗാ ഗുരു രാംദേവൻ ശ്രീ ശ്രീ രവിശങ്കറിന്  എതിരേ നടപടിയെടുക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു. പ്രകോപനപരമായ പ്രസംഗം നടത്തിയ അമിത്‌ ഷായ്‌ക്കും അസം ഖാനുമെതിരേ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ യു.പി. ചീഫ്‌ സെക്രട്ടറിക്ക്‌ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു കോണ്‍ഗ്രസിന്റെ പുതിയ നീക്കം. രാംദേവും രവിശങ്കറും തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ മതത്തെ ദുരുപയോഗം ചെയ്യുകയും സാമുദായിക സ്‌പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ്‌ കോണ്‍ഗ്രസിന്റെ ആരോപണം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ.ഐ.സി.സി. നിയമവിഭാഗം സെക്രട്ടറി കെ.സി. മിത്തല്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കി.