മുസ്ലിം ലീഗിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷം

single-img
13 April 2014

attackമുസ്ലിം ലീഗിന്റെ തളിപ്പറമ്പ് നിയോജക മണ്ഡലം ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷം. കല്ലേറില്‍ തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ കടകള്‍ തകര്‍ന്നു.

 

രാവിലെ എത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് നിയോജകമാണ്ഡലം ഓഫീസും ചന്ദ്രികയുടെ ഓഫീസും തകര്‍ത്തതായി കണ്ടത്. ഓഫീസിന്റെ പൂട്ടുതകര്‍ന്ന് അകത്തുകടന്ന അക്രമികള്‍ ഓഫീസ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. എസ്ഡിപിഐക്കാരണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.