ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി

single-img
13 April 2014

vtലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ത്രിപുര, സിക്കിം, അസാം, ഗോവ എന്നിവിടങ്ങളിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.ഏഴു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. സി.പി.എം ശക്തികേന്ദ്രമായ ത്രിപുര ഈസ്‌റ്റ് ലോക്‌സഭാ മണ്ഡലത്തിൽ 82 ശതമാനമാണ് പോളിംഗ്.

 

അസാമിലെ സിൽച്ചാർ, കരിംഗഞ്ച്, ആട്ടണോമസ് ഡിസ്‌‌ട്രിക്‌‌ട് എന്നിവിടങ്ങളിൽ 72 ശതമാനവും സിക്കിമിലെ നിയമസഭാ -ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 71 ശതമാനവും ഗോവയിലെ രണ്ടു ലോക്‌സഭാ മണ്ഡലത്തിൽ 75 ശതമാനവും വോട്ടു ചെയ്‌തു.വോട്ടിംഗ് യന്ത്രത്തിലെ തകരാർ ഒഴിച്ച് വോട്ടിംഗ് സമാധാനപരമായിരുന്നു. ആകെ 74 സ്ഥാനാർത്ഥികളാണ് ഇന്നലെ ജനവിധി തേടിയത്.