ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമാണെന്ന് കെ എം മാണി,കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്‍ഡ്
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ വിജയം സുനിശ്ചിതമാണെന്ന് കെ എം മാണി. പാര്‍ട്ടി നേതാവും ചീഫ് വിപ്പുമായ പി സി ജോര്‍ജിന്റെ ആന്റോ ആന്റണിയ്ക്കെതിരായ പരാമര്ശങ്ങള്ശക്കതിരെ പ്രതികരിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ മാണി പറഞ്ഞു .
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിക്കണമെന്ന് കെപിസിസി പ്രസിഡന്‍ഡ് വി എം സുധീരന് പറഞ്ഞു. ആരുടെ ഭാഗത്തു നിന്ന് വിവാദ പ്രസ്താവനകള്‍ ഉണ്ടായാലും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കേണ്ടെന്നും പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങളില്‍ പൊതു ചര്‍ച്ചയ്ക്കില്ലെന്ന് സുധീരന് പറഞ്ഞു. കെപിസിസി പ്രസിഡന്‍ഡുമായി ഫോണില്‍ സംസാരിച്ചെന്നും ഇനി പരസ്യ പ്രസ്താവനയ്ക്ക് ഇല്ലെന്നും പി സി ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്.