ശ്രുതി ഹാസൻ തമിഴ് സൂപ്പർ താരം സൂര്യയ്ക്കൊപ്പം ഒന്നിക്കുന്നു

single-img
12 April 2014

sruthiശ്രുതി ഹാസൻ തമിഴ് സൂപ്പർ താരം സൂര്യയ്ക്കൊപ്പം ഒന്നിക്കുന്നു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ ജോഡികൾ വീണ്ടും ഒന്നിക്കുന്നത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമാണിതെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ചിത്രത്തിൽ അഭിനയിക്കുന്നതിനായി ശ്രുതിയെ സംവിധായകന്റെ ആളുകൾ സന്ദർശിച്ചിരുന്നു. കഥ വായിച്ച ശ്രുതി തൃപ്തയാണെന്നും സമ്മതം മൂളുമെന്നാണ് പ്രതീക്ഷയെന്നുമാണ് അണിയറക്കാർ നൽകുന്നത്.സൂര്യയ്ക്കൊപ്പം ഏഴാം അറിവ് എന്ന സിനിമയിലൂടെയാണ് ശ്രുതി തമിഴകത്ത് അരങ്ങേറ്റം കുറിച്ചത്.