റിയാദിൽ സയാമീസ് ഇരട്ടയെ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി

single-img
12 April 2014

saudiറിയാദിലെ നാഷനല്‍ ഗാര്‍ഡ്‌സ് കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ ഇറാഖി സയാമീസ് ഇരട്ടയെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തി. ക്രിസ്, ക്രിസ്റ്റ്യന്‍ എന്നീ രണ്ട് ഇറാഖി ശിശുക്കളെയാണ് വേര്‍പ്പെടുത്തിയത്.ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ സൗദി ആരോഗ്യവകുപ്പ് മന്ത്രി ഡോ. അബ്ദുള്ള റബീഅ ഇരു കുഞ്ഞുങ്ങളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

 
നെഞ്ചിന്റെയും വയറിന്റെയും താഴ്ഭാഗങ്ങളിലായാണ് ക്രിസും ക്രിസ്റ്റ്യനും ഒട്ടിച്ചേര്‍ന്നിരുന്നത്. രണ്ടുപേര്‍ക്കും ഒരു കരള്‍ ആണുണ്ടായിരുന്നത്. ഏഴു ഘട്ടങ്ങളിലായി ഏഴു മണിക്കൂറിലധികം സമയം വേണ്ടിവന്ന സങ്കീര്‍ണമായ ആരോഗ്യദൗത്യമാണ് കുഞ്ഞുങ്ങളെ വേര്‍പ്പെടുത്താന്‍ വേണ്ടിവന്നത്. വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭരായ 23 ഡോക്ടര്‍മാര്‍ ഉദ്യമത്തില്‍ പങ്കെടുത്തു.