പി.സി. ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

single-img
12 April 2014

pc georgeവൈക്കത്ത് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കായി രാത്രി എട്ടിനു വൈക്കം ടിബിയില്‍ എത്തിയപ്പോഴാണ് പത്തോളം പേരടങ്ങുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടിബിക്കു മുമ്പിലേക്കു മുദ്രവാക്യം വിളിച്ച് എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ടിബി ജീവനക്കാര്‍ ടിബിയുടെ ഗേയ്റ്റും പി.സി. ജോര്‍ജ് ഇരുന്ന മുറിയും അടച്ചു. ചാനല്‍ ചര്‍ച്ചകഴിഞ്ഞ് ചീഫ് വിപ്പ് കാറില്‍ കയറി പുറത്തെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞെങ്കിലും എസ്‌ഐ വി.വി. ഡിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു.