വാട്ട്സ്​-ആപ്പ് കോളിംഗ് സൗകര്യങ്ങളുമായി വാട്ട്സ്-ആപ്പ് വരുന്നു

single-img
12 April 2014

whatsയുവതലമുറയ്ക്ക് പുതിയൊരു സമ്മാനവുമായി വാട്ട്സ്-ആപ്പ് ഉടൻ വന്നേക്കും. ഉപയോക്താക്കളുടെ എണ്ണത്തിൽ ഫെയ്സ്ബുക്കിനൊപ്പം വളർന്ന് ഒടുവിൽ ഫെയ്സ്ബുക്കിന്റെ തന്നെ ഭാഗമായ വാട്ട്സ്​-ആപ്പ് കോളിംഗ് സൗകര്യങ്ങളുമായാണ് ഉപയോക്താക്കളിലേക്കെത്തുന്നത്.

 
വാട്ട്സ്-ആപ്പിന്റെ വിവർത്തന സെറ്റിംഗുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇൻകമിംഗ്-ഔട്ട്ഗോയിംഗ് കോളുകൾക്കുള്ള പുത്തൻ ലിങ്കുകൾ കമ്പനിയുടെ ഈ പുത്തൻ കാൽവെയ്പിന്റെ സൂചനയാണ് നൽകുന്നത്. ആൻഡ്രോയിഡ്,​ ഐ.ഒ.എസ്,​ വിൻഡോസ് ഫോൺ,​ ബ്ളാക്ക് ബെറി എന്നീ ഓപ്പറേറ്റിംങ് സിസ്റ്റമുകളിൽ വോയ്സ് കോളിംഗ് സേവനം ലഭ്യമാക്കുമെന്ന് വാട്ട്സ്-ആപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജാൻ കോം നേരത്തെ പ്രഖ്യാപിച്ചിരുന്നു.