ലോക്‌സഭ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

single-img
12 April 2014

vtലോക്‌സഭ തെരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അസം, ത്രിപുര, സിഖിം, ഗോവ എന്നീ സംസ്ഥാനങ്ങളിലായി ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഗോവയിലെ 2 ലോക്‌സഭ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സും, ബിജെപിയും, ആം ആദ്മി പാര്‍ട്ടിയും സിപിഐയുമാണ് മത്സരരംഗത്തുള്ളത്.

 
ഒപ്പം അസമിലെ 3 മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ഇന്ന് നടക്കും. ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് പോളിംഗ് ദിവസം സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് .50 ലക്ഷത്തിലധികം വോട്ടര്‍മാരാണ് 7 മണ്ഡലങ്ങളിലുമുള്ളത്. ത്രിപുര ഈസ്റ്റ് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പില്‍ സിപിഎം, കോണ്‍ഗ്രസ്, ത്രിണമുല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളാണ് മത്സരരംഗത്തുള്ളത്. സിക്കിമിലെ ഒരു ലോക്‌സഭ മണ്ഡലത്തിലേക്കും 32 നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.