കടകംപള്ളിയിലെ ഭൂമി തട്ടിപ്പ് പ്രദേശത്തെ റീസര്‍വേ മൂന്ന് ആഴ്ചയ്ക്കകം

single-img
12 April 2014

kadaകടകംപള്ളിയിലെ ഭൂമി തട്ടിപ്പ് പ്രദേശത്തെ റീസര്‍വേ മൂന്ന് ആഴ്ചയ്ക്കകം നടത്തുമെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.ഭൂമി തട്ടിപ്പിനിരയായവരുമായി ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇവരില്‍ നിന്ന് കരം സ്വീകരിക്കുന്നതിന് നിയമപരമായി പ്രശ്നങ്ങള്‍ ഉണ്ടേയെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടും.

 

ഈ മാസം 25ന് മുമ്പ് ഭൂവുടമകള്‍ ഇതുവരെ അടച്ച കരത്തിന്റെ രേഖകള്‍ വില്ലേജ് ഓഫീസില്‍ ഹാജരാക്കണം. എന്നാല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് കരം അടയ്ക്കാന്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ ഉണ്ട്ന്നും കളക്ടര്‍ ഭൂവുടമകളെ അറിയിച്ചു.മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് നേരത്തെഹൈക്കോടതി സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു.

 

തിരുവനന്തപുരം നഗരത്തിൽ കടകംപള്ളി വില്ലേജ് പരിധിയിൽ 18 സർവേ നമ്പരുകളിലായുള്ള 44.5 ഏക്കർ സ്ഥലം തട്ടിയെടുക്കാൻ ശ്രമംനടന്നതായാണ് റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.