പോളിംഗ് ശതമാനം കൂടിയതിന്റെ പേരില്‍ കണ്ണൂരിലെ വോട്ടര്‍മാരെ സുധീരന്‍ പരിഹസിക്കുന്നുവെന്ന് ഇ.പി ജയരാജന്‍

single-img
12 April 2014

e p jayarajanഒരുകാലവുമില്ലാത്തതുപോലെ കണ്ണൂരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നതു കള്ളവോട്ടു ചെയ്തതുകൊണ്ടാണെന്നു വ്യാഖ്യാനിച്ചു ജില്ലയിലെ വോട്ടര്‍മാരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പരിഹസിക്കുകയാണെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എംഎല്‍എ. ജനാധിപത്യ പ്രബുദ്ധതയാണു ഉയര്‍ന്ന പോളിംഗ് വ്യക്തമാക്കുന്നത്. എന്നാല്‍, ഇതിനെ താഴ്ത്തിക്കെട്ടുന്ന രീതിയിലാണു സുധീരന്‍ പ്രസ്താവനകള്‍ നടത്തുന്നത്. കണ്ണൂരിനെ അക്രമബാധിത ജില്ലയായി വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ദീര്‍ഘകാലം രാഷ്ട്രീയ വനവാസത്തിലായിരുന്ന സുധീരനു കണ്ണൂരിന്റെ രാഷ്ട്രീയ പ്രതിബദ്ധതയെക്കുറിച്ച് അറിയില്ലെന്നും ജയരാജന്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.