കോഴിക്കോട്ട് മേളയിലെ ആകാശതൊട്ടിലില്‍ നിന്ന് വീണു യുവാവ് മരിച്ചു

single-img
12 April 2014

giant-wheelകോഴിക്കോട് മടപ്പള്ളി അറക്കല്‍ ഭഗവതി ക്ഷേത്ര പൂരമഹോത്സവത്തിനിടയില്‍ പൂരമേളയിലെ ആകാശ തൊട്ടിലില്‍ നിന്ന് വീണു യുവാവ് മരിച്ചു. മടപ്പള്ളി പുതുശേരി താഴക്കുനി വിജേഷാണ് (32) മരിച്ചത്. ഇന്നു പുലര്‍ച്ചെ 3.45ന് ആകാശത്തൊട്ടിലില്‍ കറങ്ങുന്നതിനിടെ നിന്ന് പിടിവിട്ട് ഹാലോജന്‍ ബള്‍ബില്‍ തലയിടിച്ചു വീഴുകയായിരുന്നു. പോലീസ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉത്സവത്തിന്റെ അവസാന ദിവസം സുഹൃത്തുക്കളോടൊപ്പം ഉത്സവം ആഘോഷിക്കുന്നതിനിടെയാണ് വിജേഷ് അപകടത്തില്‍പെട്ടത്. ഭാര്യ: ഷൈനി. ഒരു മകനുണ്ട്. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം വടകര ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.