അപകടത്തിന് ശേഷം ആദ്യമായി ജഗതി ശ്രീകുമാര്‍ പൊതുവേദിയില്‍

single-img
12 April 2014

8662jagathy_sreekumar_stills_-001അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും പൊതുവേദിയില്‍. കോവളത്ത് നടന്ന എല്ല് പൊടിയുന്ന രോഗമുള്ള കുട്ടികളുടെ പരിപാടിയായ അമൃതവര്‍ഷിണി ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.

അപകടത്തിന് ശേഷം ആദ്യമായാണ് ജഗതി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. വെല്ലൂരിലെ ചികിത്സകള്‍ക്ക് ശേഷം പേയാടുള്ള വസതിയില്‍ വിശ്രമ ജീവിതത്തിലാണ് ജഗതി ശ്രീകുമാര്‍.