ആദ്യം സുര്യയെ അറിയില്ല എന്ന് പറഞ്ഞ കരീന ഇപ്പോൾ സൂര്യയുടെ ആരാധക

single-img
12 April 2014

kareenaആദ്യം തമിഴ് സൂപ്പർ താരം സൂര്യയെ അറിയില്ല എന്ന് പറഞ്ഞ കരീന ഒടുവിൽ സൂര്യയുടെ ആരാധകയായി . സുര്യയുടെ ആരാധകരുടെ ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നത് കൊണ്ട് ആണ് ബോളിവുഡ് സുന്ദരി കരീന കപൂർ ഒടുവിൽ തനിക്ക് സൂര്യയോട് ആരാധനയാണെന്ന് പറഞ്ഞ് രംഗത്തെത്തി എന്ന് ആണ് പൊതുവെ ഉള്ള സംസ്സാരം .താൻ പറഞ്ഞത് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ കരീന പറയുന്നത്.

 
‘എനിക്ക് സൂര്യയെ അറിയാം പക്ഷേ ഞാൻ ഇതു വരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല ,തീർച്ചയായും സൂര്യ തമിഴിലേയും ഇന്ത്യൻ ചലച്ചിത്ര ലോകത്തേയും അറിയപ്പെടുന്ന താരമാണ്.ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെ ഇഷ്ട്ടപ്പെടുന്നു’ വിവാദത്തിന് മറുപടിയായി കരീന പറയുന്നു .സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ അഞ്ജാനില്‍ കരീന ഐറ്റം ഡാന്‍സ് ചെയ്യുമെന്ന് നേരത്തെ വാർത്ത ഉണ്ടായിരുന്നു.എന്നാൽ ഈ വാർത്ത നിഷേധിച്ച് കൊണ്ട് ഇത്തരം വാർത്തകൾ എങ്ങനെയാണ് ഉണ്ടാവുന്നതെന്നും ,താൻ ബോളിവുഡ് ഒഴികെ മറ്റ് സിനിമാ ലോകത്തേക്ക് ഇല്ലെന്നും,തനിക്ക് സൂര്യയെ അറിയില്ലെന്നും പറഞ്ഞതാണ് കരീനയെ കുടുക്കിയത്.