ഇടുക്കിയില്‍ കോണ്‍ഗ്രസ് വേണ്ട പോലെ പ്രവര്‍ത്തിച്ചില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജും

single-img
12 April 2014

44_francis georgeലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കോണ്‍ഗ്രസ് വേണ്ടപോലെ പ്രവര്‍ത്തിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസിനും തങ്ങളുടെ സംഘടനാ ശക്തി പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ സംശയം ഒന്നുമില്ല. എന്നാല്‍ ഭൂരിപക്ഷം കുറവായിരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.