ഈജിപ്തില്‍ പോലീസുമായുണ്ടായ ഏറ്റമുട്ടലില്‍ രണ്ടു ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

single-img
12 April 2014

map_of_egyptഈജിപ്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മുസ്ലിം ബ്രദര്‍ഹുഡ് പവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കെയ്‌റോയിലെ ഗാര്‍ബിയയിലെ വടക്കന്‍ നൈല്‍ ഡല്‍റ്റ പ്രവിശ്യയിലാണ് സംഭവം. ടാന്റയ്ക്കും അല്‍-മഹാല്ല അല്‍-കുര്‍ബയ്ക്കുമിടയിലുള്ള റോഡില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസിനു നേരെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്തെ ട്രാഫിക് പോലീസ് ചെക്‌പോയിന്റ് പിടിച്ചെടുക്കാനും ശ്രമമുണ്ടായി. തുടര്‍ന്ന് പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ടുപേരും കൊല്ലപ്പെട്ടത്.