കണ്ണൂരില്‍ കോണ്‍ഗ്രസ് ബൂത്ത്‌ ഏജന്‍ററ്റിനെ കാണാനില്ല എന്ന് പരാതി

single-img
12 April 2014

boothകണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കോണ്‍ഗ്രസ് ബൂത്ത്‌ ഏജന്‍റായ പ്രവര്‍ത്തകനെ കാണാനില്ന്ന് പരാതി. ചെറുവാഞ്ചേരി സ്വദേശിയും പാട്യം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റുമായ കെ.കെ പ്രമോദിനെയാണ് കാണാതായത്. വോട്ടെടുപ്പ് നടന്ന ഏപ്രില്‍ പത്തിന് വൈകിട്ട് മുതലാണ് പ്രമോദിനെ കാണാതായതെന്ന് സഹോദരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

 
ചെറുവാഞ്ചേരിയില്‍ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ ശേഷം സുഹൃത്തിന്‍െറ ബൈക്കില്‍ പ്രമോദ് കൂത്തുപറമ്പില്‍ എത്തി. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് സുഹൃത്തിനെ മടക്കി അയച്ചിരുന്നു. ഇതിന് ശേഷം പ്രമോദിനെകുറിച്ച് വിവരങ്ങളില്ളെന്നും പരാതിയില്‍ പറയുന്നു.