അങ്ങനെ വീണ്ടും വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

single-img
12 April 2014

vt-balram1തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു വിവാഹാശംസകള്‍ നേര്‍ന്നു ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചു.

‘നവവരന്‍ നരേന്ദ്ര മോദിജിക്കു വിവാഹമംഗളാശംസകള്‍. ആദ്യമായി സത്യം പറഞ്ഞതിനു പ്രത്യേക അഭിനന്ദനങ്ങള്‍’ എന്നതാണ് ബല്‍റാമിന്റെ ഫേസ്ബുക്കിലെ പോസ്റ്റ്. മഹാനായ നേതാവിന് ആശംസകള്‍ നേരാനാണു പോസ്റ്റെന്നും പതിവു ചീത്തവിളികള്‍ ഒഴിവാക്കണമെന്നും ബല്‍റാം പോസ്റ്റില്‍ പറഞ്ഞിരുന്നു.

അപ്ഡേറ്റ്:കഴിഞ്ഞ ദിവസം വിടി ബൽറാമിന്റെ ഫേസ്ബുക്ക് ടൈം ലൈനിൽ ഈ പോസ്റ്റ് ഹൈഡായാണു കിടന്നിരുന്നത്..അതുകൊണ്ടാണു ഇ വാർത്ത പ്രസിദ്ധീകരിച്ചത്.ഫേസ്ബുക്കിലെ എന്തെങ്കിലും ബഗ് കാരണമാകും ഇത്തരത്തിലുള്ള പിഴവ് സംഭവിച്ചത് എന്നാണു കരുതുന്നത്.ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു വിവാഹാശംസകള്‍ നേര്‍ന്നുള്ള പോസ്റ്റ് വിടി ബൽറാം പിൻവലിച്ചിട്ടില്ല.പിഴവ് ചൂണ്ടിക്കാട്ടിയതിനു വിടി ബൽറാമിനു നന്ദി