അമ്മ കുടിവെള്ളക്കുപ്പിയിലെ രണ്ടിലചിഹ്നം മാറ്റണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

single-img
12 April 2014

15TH_MINIERAL_WATE_1585347fതമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയിറക്കിയ അമ്മ കുടിവെള്ള കുപ്പികളില്‍ പതിപ്പിച്ചിരിക്കുന്ന രണ്ടില ചിഹ്നം നീക്കംചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്കി. ജയലളിതയുടെ എഐഎഡിഎംകെ പാര്‍ട്ടിയുടെ ചിഹ്നമാണ് ിതും എന്നുള്ളതാണ് കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി ലഭിച്ചതിനെ തുടര്‍ന്ന് വെള്ളക്കുപ്പിയില്‍ പതിപ്പിച്ചിരിക്കുന്ന ജയലളിതയുടെയും രണ്ടിലയുടെയും ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ തന്നെ അധികൃതര്‍ക്ക് നിര്‍ദേശം നല്കിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് ഡിഎംകെ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വീണ്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടത്.