അഡ്വാനി തെറ്റായ സത്യവാങ്മൂലനല്‍കിയെന്ന് കോണ്‍ഗ്രസ്; പരാതി നല്കി

single-img
12 April 2014

2349_S_lk adwaniമുതിര്‍ന്ന ബിജെപി നേതാവും അഹമ്മദാബാദിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ എല്‍.കെ. അഡ്വാനി നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് തെറ്റായ വിവരം രേഖപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പു റിട്ടേണിംഗ് ഓഫീസര്‍ക്കു പരാതി നല്കി.

മെട്രിക്കുലേഷന്‍, നിയമ ബിരുദങ്ങള്‍ ലഭിച്ച വര്‍ഷങ്ങളുടെ കാര്യത്തില്‍ അഡ്വാനി 2004-ലും 2009-ലും 2014-ലും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ തമ്മില്‍ വൈരുധ്യമുണെ്ടന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍ജുന്‍ മോദ്‌വാഡിയ കുറ്റപ്പെടുത്തി. 2004-ലും 2009-ലും അഡ്വാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1942-ല്‍ പത്താംക്ലാസ് പാസായെന്നും 1944-ല്‍ 12-ാം ക്ലാസ് പാസായെന്നും 1947-ല്‍ നിയമപരീക്ഷ പാസായെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1942-ല്‍ മെട്രിക്കുലേഷന്‍ പാസായെന്നും 1947-ല്‍ നിയമബിരുദം നേടിയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മോദ്‌വാഡിയ കുറ്റപ്പെടുത്തി.