വേള്‍ഡ് റസ്ലിംഗ് താരം ദ അള്‍ട്ടിമേറ്റ് വാരിയര്‍ അന്തരിച്ചു

single-img
11 April 2014

ultimate-warrior-hofഅമേരിക്കന്‍ ഗുസ്തി താരവും വേള്‍ഡ് റെസ്‌ലിംഗ് എന്റര്‍ടെയന്‍മെന്റ് ഇതിഹാസവുമായ ദ അള്‍ട്ടിമേറ്റ് വാരിയര്‍്(54) അന്തരിച്ചു. ചൊവ്വാഴ്ചയായിരുന്നു അള്‍ട്ടിമേറ്റ് വാരിയറിന്റെ മരണം. ദ അള്‍ട്ടിമേറ്റ് വാരിയര്‍ എന്ന പേരില്‍ റിംഗിലും ലോകം മുഴുവനും അറിയപ്പെട്ട ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം ജിം ഹെല്‍വിംഗ എന്നായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് അള്‍ട്ടിമേറ്റ് വാരിയര്‍ WWE ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്.

അരിസോണയിലെ ഒരു ഹോട്ടലില്‍ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു. മരണത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. 1987ലാണ് WWFല്‍ ആദ്യ പ്രഫഷണല്‍ മത്സരത്തിനിറങ്ങിയ അള്‍ട്ടിമേറ്റ് വാരിയര്‍ 1998ല്‍ വിരമിച്ചു.