24 മണിക്കൂറില്‍ ആറേകാല്‍ ലക്ഷത്തിലധികം ട്വീറ്റുകള്‍… തെരഞ്ഞെടുപ്പ് ദിനം സോഷ്യല്‍മീഡിയയില്‍ ചരിത്രമായി

single-img
11 April 2014

Twitterമൂന്നാംഘട്ട വോട്ടെടുപ്പു നടന്നഇന്നലെ ട്വിറ്റര്‍ വഴി സോഷ്യല്‍മീഡിയയില്‍ വ്യാപിച്ചത് 6.28 ലക്ഷം ട്വീറ്റുകള്‍. പ്രമുഖര്‍ ജനവിധി തേടിയ ദിനം അങ്ങനെ ട്വിറ്ററിലൂടെ ചരിരതമാകുകയായിരുന്നു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട വാക്ക് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെതും രണ്ടാമത് ആംആദ്മി പാര്‍ട്ടിയും മൂന്നാമത് അയാം വിത്ത് കോണ്‍ഗ്രസ് എന്ന വാക്കുമാണെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിനു വോട്ടുചെയ്യാനുള്ള മോദിയുടെ ആഹ്വാനവും എന്തുകൊണ്ട് മോദിക്കു വോട്ട് ചെയ്യണമെന്ന കിരണ്‍ ബേദിയുടെ വിശദീകരണവുമാണ് ഏറ്റവും കൂടൂതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റുകളെന്നും ട്വിറ്റര്‍ പറയുന്നു.

ഇന്നലെ പുറത്തുവന്ന മോദിയുടെ വിവാഹ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മോദിയെ വിമര്‍ശിച്ചുകൊണ്ടു മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദാന്‍ഡ നല്കിയ ട്വീറ്റും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ടവയില്‍ ഉള്‍പ്പെടുന്നുണ്ട്.