പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ണൂരും കാസര്‍കോട്ടും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് സുധീരന്‍

single-img
11 April 2014

1389273219_sudheeranസിപിഎം കണ്ണൂരും കാസര്‍കോട്ടും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സഹായത്തോടെ വ്യാപകമായി കള്ളവോട്ട് നടത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. കണ്ണൂര് 101 ബൂത്തുകളിലും കാസര്‍കോട്ട് ചില ബൂത്തുകളിലുമാണ് കള്ളവോട്ട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

ചില സ്ഥലത്ത് പ്രിസൈഡിംഗ് ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയും ചിലയിടത്ത് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സഹായത്തോടെയുമാണ് കള്ളവോട്ട് നടന്നതെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും സുധീരന്‍ പ്രസ്താവിച്ചു.