ആർ.എം.ലോധ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സ്

single-img
11 April 2014

lodhaസുപ്രീംകോടതിയിലെ പുതിയ ചീഫ് ജസ്റ്റിസായി ആർ.എം.ലോധയെ നിയമിച്ചു. ഈ മാസം 27ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. ജസ്റ്റിസ് പി.സദാശിവം വിരമിക്കുന്ന ഒഴിവിലാണ് ലോധ നിയമിക്കപ്പടുന്നത്.

 
രാജേന്ദ്ര മാൽ ലോധയെന്ന (64)​ ആർ.എം.ലോധ 2008 ഡിസംബർ 17 മുതൽ സുപ്രീംകോടതിയിൽ ജഡ്ജിയാണ്. പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തുന്നത്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയാണ്. ബോംബെ,​ രാജസ്ഥാൻ ഹൈക്കോടതികളിൽ ജഡ്ജിയായിരുന്നു.

 

അഭിഭാഷകനായിരിക്കെ വിവിധ സർക്കാരുകളുടെയും സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും അഭിഭാഷകനായി പ്രമുഖ കേസുകൾ വാദിച്ചതിലൂടെയാണ് ലോധ ശ്രദ്ധേയനായത്. ഇപ്പോൾ സുപ്രീം കോടതിയിൽ കൽക്കരിപാടം അഴിമതി കേസ് കേൾക്കുന്നത് അദ്ദേഹം ഉൾപ്പെടുന്ന ബ‌ഞ്ചാണ്.