രാജ്യത്തിന് ആവശ്യം പ്രധാനമന്ത്രിയായ മോഡിയെ: അഡ്വാനിയുടെ മകള്‍ പ്രതിഭ

single-img
11 April 2014

Prathibhaഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ രാജ്യത്തിനാവശ്യം പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയെയാണെന്ന്് എല്‍.കെ. അഡ്വാനിയുടെ മകള്‍ പ്രതിഭ. ന്യൂഡല്‍ഹിയിലെ ലോധി എസ്റ്റേറ്റില്‍ വ്യാഴാഴ്ച സമ്മതിദാന അവകാശം രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പ്രതിഭ.

മോദിയെ പ്രധാനമന്ത്രിയെ ഉയര്‍ത്തിക്കാട്ടി ബിജെപി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണം ഫലം കണ്ടുവെന്നും 272 ല്‍ കുറഞ്ഞ സീറ്റ് ബിജെപിക്കു ലഭിക്കുമെന്നും കഴിഞ്ഞ ദിവസം അഡ്വാനിയും പറഞ്ഞിരുന്നു.