പറവൂര്‍ പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘം മതിയെന്ന് ഹൈക്കോടതി

single-img
11 April 2014

courtപറവൂര്‍ പീഡനക്കേസില്‍ പഴയ അന്വേഷണ സംഘത്തെ നിലനിര്‍ത്തണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് എസ്പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തിന് തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് േകാടതിയുടെ വിധി.

ഒരു അന്വേഷണം തുടങ്ങുംമുമ്പ് തൃപ്തികരമല്ലെന്ന് വിലയിരുത്താനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.