തിരഞ്ഞെടുപ്പ് റാലിയില്‍ ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശം :മുലായം സിങ് യാദവിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ്

single-img
11 April 2014

MULAYAM_SINGH_7773fതിരഞ്ഞെടുപ്പ് റാലിയില്‍ ബലാത്സംഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും വനിതാകമ്മീഷന്‍ കത്തയച്ചിട്ടുണ്ട്.

 

മുലായത്തിന്റെ വാക്കുകള്‍ തികച്ചും നിരുത്തരവാദപരമാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ മംതാ ഷര്‍മ്മ പ്രതികരിച്ചു. പ്രമുഖനായ പൊതുപ്രവര്‍ത്തകനില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ഉണ്ടാകരുതെന്നും മുലായം രാജ്യത്തെ വനിതകളോട് മാപ്പ് ചോദിക്കണമെന്നും മംതാ ഷര്‍മ്മ ആവശ്യപ്പെട്ടു.