ആണവകരാറിന്റെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിഭീഷണി മുഴക്കി എന്ന് മുന്‍ ഉപദേഷ്ടാവ്

single-img
11 April 2014

Manmohan-Sonia-Rahulആണവകരാറിന്റെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിഭീഷണി മുഴക്കിയതായി മുന്‍ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ബാരുവാണ് ‘ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന  പുസ്തകത്തില്‍ ആണ്  ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.2004 മുതല്‍ 2008 വരെ ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് സഞ്ജയ് ബാരു പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത്.

 

ആണവ കരാര്‍ ഒപ്പുവെച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മന്‍മോഹന്‍ സോണിയയെ അറിയിച്ചിരുന്നുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. പ്രധാനമന്ത്രി ഫയലുകള്‍ ഒപ്പിട്ടിരുന്നത് സോണിയ കണ്ടതിന് ശേഷമായിരുന്നെന്നും സോണിയയുടെ സമ്മര്‍ദത്തിന് പലപ്പോഴും മന്‍മോഹന്‍ വഴങ്ങുകയായിരുന്നുവെന്നും ബാരു പറയുന്നു.

 

പ്രണബ് മുഖര്‍ജിയെ ധനമന്ത്രിയാക്കിയത് പ്രധാനമന്ത്രിയോട് ആലോചിക്കാതെയായിരുന്നുവെന്നും അഴിമതിക്കാരനാണെന്ന് തെളിഞ്ഞിട്ടും എ രാജയെ തുടരാന്‍ അനുവദിച്ചത് സോണിയയായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.

 

എന്നാല്‍ അതേസമയം ആരോപണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. സാമ്പത്തിക ലാഭത്തിനായി കെട്ടിച്ചമച്ച കഥയാണിതെന്ന് മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസ് അറിയിച്ചു.