ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്രസിംഗിനെ ബിജെപി പുറത്താക്കി

single-img
11 April 2014

manvendraതെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാര്‍മര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്ന മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗിന്റെ മകന്‍ മാനവേന്ദ്ര സിംഗിനെ ബി.ജെ.പി പാര്‍ട്ടി നിര്‍വാഹക സമിതിയില്‍ നിന്നു പുറത്താക്കി. രാജസ്ഥാനിലെ എംഎല്‍എകൂടിയാണ് മാനവേന്ദ്ര സിംഗ്. അദ്ദേഹം അച്ഛന്റെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് ഒരു മാസത്തേക്ക് അവധിയെടുത്തിരുന്നു.

തിനിക്ക് നല്‍കാതെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ സോന റാം ചൗദരിയ്ക്കാണ് ബിജെപി ബാര്‍മറില്‍ സീറ്റ് നല്‍കിയിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജസ്വന്ത് സിംഗ് ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കുന്നത്.