എല്‍ടിടിഇ പുനഃരുജ്ജീവനം; 60 പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
11 April 2014

srilankaനിരോധിച്ച തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 65 പ്രവര്‍ത്തകരെ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തതായി ലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. തെളിവില്ലെന്നുകണ്ട് അഞ്ചുപേരെ വിട്ടയച്ചു. അറസ്റ്റിലായവരില്‍ പത്തു വനിതകളും ഉള്‍പ്പെടുന്നു. സാമ്പത്തിക സഹായം നല്കിയെന്നതടക്കമുള്ള കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.