ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

single-img
11 April 2014

sensexഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 86.37 പോയന്റ് നഷ്ടത്തോടെ 22,628.96ലും നിഫ്റ്റി 20.10 പോയന്റ് താഴ്ന്ന് 6,776.30ലുമാണ് ക്ലോസ് ചെയ്തത്. നിക്ഷേപകരുടെ വ്യാപകമായ ലാഭമെടുക്കലാണ് വിപണിയില്‍ നഷ്ടം വിതച്ചത്.

 

22642.05 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 22526.89ലേക്കും 6,758.35ല്‍ തുടങ്ങിയ നിഫ്റ്റി 6,743.15ലേക്കും വീണു. മുന്‍നിര ഓഹരികളില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എസ്.ബി.ഐ, ബി.പി.സി.എല്‍, റിലയന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.