മധ്യ ആഫ്രിക്കയിലേക്ക് സമാധാന സൈന്യത്തെ അയക്കാന്‍ യുഎന്‍ തീരുമാനിച്ചു

single-img
11 April 2014

Central_Africa_Mapകലാപം രൂക്ഷമായി തുടരുന്ന മധ്യ ആഫ്രിക്കയിലേക്ക് 12000 സമാധാന സേനയെ അയക്കുവാന്‍ യുഎന്‍ തീരുമാനിച്ചു. വ്യാഴാഴിച കൂടിയ യോഗത്തിലാണ് വോട്ടെടുപ്പിലൂടെ സൈന്യത്തേ അയക്കുന്നതിനു ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. മധ്യ ആഫ്രിക്കയില്‍ ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി പേരാണ് ദിനംപ്രതി കൊല്ലപ്പെടുന്നത്.

ഫ്രാന്‍സാണ് മേഖലയിലേക്ക് സൈന്യത്തേ അയക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. തങ്ങളുടെ 2000 സൈനികരെ അവിടെക്ക് വിട്ടുനല്‍കാമെന്നും അവര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.