ആരുഷി താല്‍വാര്‍; സിനിമക്കെതിരേ മാതാപിതാക്കള്‍

single-img
11 April 2014

Aarushi_Rajesh_Nupur_Talwar_360ആരുഷി തല്‍വാര്‍ വധക്കേസ് വിഷയമാക്കിയ ‘രഹസ്യ’ സിനിമയ്‌ക്കെതിരേ, കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തല്‍വാര്‍ ദമ്പതികള്‍. അലഹാബാദ് ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ വിധി പ്രസ്താവിക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം മരവിപ്പിക്കണമെന്ന് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ബോംബെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

ആരുഷിയുടെ മരണം സംബന്ധിച്ച വസ്തുതകള്‍ വളച്ചൊടിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് തല്‍വാര്‍ ദമ്പതികള്‍ കോടതിയെ അറിയിച്ചു. കേസും സിനിമയുമായി ബന്ധമില്ലെന്ന് സെന്‍സര്‍ബോര്‍ഡ് നേരത്തെ സത്യവാങ്മൂലം നല്കിയിരുന്നു. സിനിമയും ആരുഷിയുടെ ജീവിതവുമായി ഏറെ സാമ്യതകള്‍ കണെ്ടത്തിയതായി തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷകന്‍ അനുഷാക് ദാവര്‍ കോടതിയില്‍ അറിയിച്ചു.