പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടിയാണെന്ന് ആന്റോ ആന്റണി

single-img
11 April 2014

Anto_Antonyപത്തനംതിട്ട മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ വിജയം സംബന്ധിച്ച ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദം ചൂടേറുന്നു. ചീഫ് വിപ്പ് പി.സി ജോര്‍ജ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടിയാണെന്ന് ആന്റോ ആന്റണി പറഞ്ഞു. അദ്ദേഹം തെരഞ്ഞെടുപ്പില്‍ മറുപക്ഷത്ത് പ്രവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യമായി ഇവിടെ നടന്നില്ലെന്നും പൂഞ്ഞാറിലെ നടന്നുള്ളുവെന്നും ആന്റോ ആന്റണി പറഞ്ഞു.

പാലു കൊടുക്കുന്ന കൈയ്ക്കു കടിക്കുകയെന്നത് ചിലരുടെ ശീലമാണ്. തെരഞ്ഞെടുപ്പില്‍ ചെയ്യാവുന്ന ദ്രോഹം മുഴുവന്‍ ചെയ്ത ശേഷം പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കാണാമെന്നും അദ്ദേഹം സൂചിപ്പിച്ചു.