ഞാന്‍ വിവാഹിതന്‍, യശോദാബെൻ തന്റെ ഭാര്യയെന്ന് മോഡി സമ്മതിച്ചു

single-img
10 April 2014

modi-3_660_122012095039 (1)ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡി വിവാഹം കഴിച്ചിരുന്നുവെന്ന് സമ്മതിച്ചു. രാഷ്ട്രീയത്തിൽ തിളങ്ങിത്തുടങ്ങിയ കാലം മുതൽ മോഡിയെ ആക്രമിക്കാൻ രാഷ്ട്രീയ പ്രതിയോഗികൾ ഉപയോഗിച്ചിരുന്ന വിവാഹ വിവാദം ഇന്നലെ പുതിയ രൂപത്തിലേക്ക് വഴിമാറി.വഡോദര ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ മോദി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താന്‍ വിവാഹിതനാണെന്നും യെശോദാ ബെന്‍ എന്നാണ് ഭാര്യയുടെ പേരെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

 
വിവാഹിതനാണോ എന്ന കോളത്തില്‍ അതേയെന്നും ഭാര്യയുടെ പേരിനു നേരെ യെശോദാ ബെന്‍ എന്നും എഴുതിയ മോദി ഭാര്യയുടെ വരുമാനത്തിനു നേരെയുള്ള കോളത്തില്‍ അറിയില്ലെന്നുമാണ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഭാര്യയുടെ പേരുള്ള കോളം ഒഴിച്ചിടാറായിരുന്നു മോദിയുടെ പതിവ്.പതിനേഴാം വയസിലാണ് വിവാഹം കഴിച്ചത്. മോഡിയുടെ വീടിനടുത്തുള്ള ടൗണിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ബ്രഹ്മൻവാഡ വില്ലേജിലാണ് യശോദാബെൻ താമസിക്കുന്നത്. റിട്ടയേർഡ് സ്കൂൾ ടീച്ചറുമാണ്. എന്നാൽ ഭാര്യയുണ്ടെന്ന് സമ്മതിക്കുന്നത് സ്ത്രീകൾക്കിടയിൽ മോഡിയുടെ വ്യക്തിപ്രഭാവം വർദ്ധിപ്പിക്കുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.