ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് താന്‍ വോട്ടുചെയ്യില്ലെന്ന് നടന്‍ സുരേഷ് ഗോപി

single-img
9 April 2014

sureshലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് താന്‍ വോട്ടുചെയ്യില്ലെന്ന് നടന്‍ സുരേഷ് ഗോപി . താനൊരു കോണ്‍ഗ്രസ് വിരോധി ആണെന്നു സുരേഷ് ഗോപി പറഞ്ഞു.

മോഹന്‍ലാലിന് തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ പാടില്ലെന്ന വി എം സുധീരന്റെ പ്രസ്താവന സുരേഷ് ഗോപി തള്ളി. മോഹന്‍ ലാലിന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്ന പക്ഷക്കാരനാണ്.

നേരത്തെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടിനെ പറ്റി ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി സ്ഥനാര്‍ഥിയാകുമെന്നതായിരുന്നു ഇവയിലൊന്ന്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതാണ് ഇത്തരത്തില്‍ പ്രചരിക്കാന്‍ കാരണം. എന്നാല്‍ താരം അവയെല്ലം നിഷേധിച്ചിരുന്നു.