ശ്രിത ശിവദാസ് ആർക്കിടെക്ടിന്റെ വേഷത്തിൽ എത്തുന്നു

single-img
9 April 2014

sridha ഓർഡിനറി എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ സ്ഥാനം നേടിയ ശ്രിത ശിവദാസ് ആർക്കിടെക്ടിന്റെ വേഷത്തിൽ എത്തുന്നു. വേണു നായർ ഒരുക്കുന്ന ബ്ളൂ എന്ന ചിത്രത്തിലാണ് എഞ്ചിനിയറുടെ വേഷത്തിൽ ശ്രിത എത്തുന്നത്. റഹ്മാനും അപർണ നായരുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ചലച്ചിത്രസംവിധായകന്റെ വേഷത്തിലാണ് റഹ്മാൻ എത്തുന്നത്. അയാളുടെ ജീവിത പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം. ജൂലായിൽ ഷൂട്ടിംഗ് തുടങ്ങും.

സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ എന്ന സിനിമയാണ് ശ്രിതയുടേതായി അടുത്തിടെ തീയേറ്ററിൽ എത്തിയത്.