ഉദ്യോഗസ്ഥരുടെ പ്രതിഷേധം :തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു

single-img
9 April 2014

vtതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം ഭാഗികമായി തടസപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് വോട്ടുചെയ്യുന്നതിനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിതരണ കേന്ദ്രമായ സംഗീത കോളേജില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉന്നത ഉദ്യോഗസ്ഥര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുമായി ചര്‍ച്ച നടത്തി. എന്നാൽ വ്യാഴാഴ്ചതന്നെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ പോളിങ് ബൂത്തുകളിലേക്ക് പോകില്ലെന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതോടെ സി പി എം നേതാവ് എം വിജയകുമാര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.