ഭൂമിയുടെ കരം സ്വീകരിച്ചില്ല:കടകംപള്ളി ഭൂമിതട്ടിപ്പിന് ഇരയായവര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

single-img
9 April 2014

kadaഭൂമിയുടെ കരം സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ തുടർന്നു കടകംപള്ളി ഭൂമിതട്ടിപ്പിന് ഇരയായവര്‍ പ്രദേശത്തെ വില്ലേജ് ഓഫീസ് ഉപരോധിച്ചു. കേസ് നിലനില്‍ക്കുന്നതിനാല്‍ കരം സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് രാവിലെ 10.30 ഓടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ കടകംപള്ളി വില്ലേജ് ഓഫീസ് ഉപരോധിക്കാന്‍ തുടങ്ങി.

നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നാണ് സൂചന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കഴിഞ്ഞാല്‍ കരം സ്വീകരിക്കാമെന്ന് റവന്യൂ അധികൃതര്‍ എഴുതി നല്‍കണമെന്നാണ് ഉപരോധം നടത്തുന്നവരുടെ ആവശ്യം.