പ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍ അന്തരിച്ചു

single-img
9 April 2014

photoപ്രശസ്ത ഫോട്ടോഗ്രാഫര്‍ റസാഖ് കോട്ടക്കല്‍(56)അന്തരിച്ചു. വയനാട് വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കലാപരമായ ഫോട്ടോഗ്രാഫുകളുടെ പേരിലാണ് റസാഖ് ശ്രദ്ധേയനായത്. റസാഖ് എടുത്ത എഴുത്തുകാരുടെ ഫോട്ടോകള്‍ ഏറെ പ്രശസ്തങ്ങളാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കറുപ്പിലും വെളുപ്പിലും എടുത്ത ചിത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.

വയനാട്ടില്‍ ജനിച്ചുവളര്‍ന്ന റസാഖ് ആദ്യകാലത്ത് കഥകള്‍ എഴുതിയിരുന്നു. മുംബൈയില്‍ ഗുജറാത്തി സേട്ടുവിന്റെ അസിസ്റ്റന്റായി ജോലി നോക്കി. വേള്‍ഡ് പീസ് മൂവ്‌മെന്റിന്റെ അംഗമായി യുദ്ധകാലത്ത് ഇറാഖ് സന്ദര്‍ശിച്ചു.

ജോഷി ജോസഫിന്റെ ‘സ്റ്റാറ്റസ്‌കോ’ ‘വണ്‍ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്’ എന്നീ ഡോക്യുമെന്ററികളുടെ ഛായാഗ്രഹണവും അദ്ദേഹം നിര്‍വഹിച്ചു.