ഇഷ്ടികക്കളത്തില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

single-img
9 April 2014

ladമണ്ണടിത്താഴത്ത് ഇഷ്ടികക്കളത്തില്‍ മണ്ണിടിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇഷ്ടികക്കളത്തില്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. പെരിയ ഗുരുസ്വാമി, സുരേഷ് ബാബു, മുത്തമ്മ എന്നിവരാണ് മരിച്ചത്.

അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്തത്. അപകടംനടന്ന എന്‍ആര്‍പി ഇഷ്ടികക്കളം അനധികൃതമായി പ്രവര്‍ത്തിച്ചുവരികായിയരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി 10,000 രൂപ കളക്ടര്‍ അനുവദിച്ചു.