മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ: സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരളം ഡല്‍ഹിയെ പരാജയപ്പെടുത്തി

single-img
9 April 2014

jadeshമുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ ലീഗ് മത്സരത്തില്‍ കേരളം ഡല്‍ഹിയെ പരാജയപ്പെടുത്തി. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് കേരളം ഡല്‍ഹിയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത കേരളം 20 ഓവറില്‍ 6 വിക്കറ്റിന് 150 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹിക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കേരളത്തിനുവേണ്ടി ജഗദീഷ് 52, രാകേഷ് 35, റണ്‍സ് വീതം എടുത്തു. രാകേഷ് മൂന്നും പി. പ്രശാന്തും വിനോദ് കുമാറും രണ്ടു വീതവും വിക്കറ്റ് നേടി.

വിശാഖപട്ടണത്ത് നടന്ന ലീഗ് റൗണ്ടില്‍ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ടീമുകളെ പരാജയപ്പെടുത്തി ദക്ഷിണമേഖലയില്‍നിന്ന് റണ്ണറപ്പായാണ് കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടിയത്. ലീഗില്‍ അഞ്ച് മത്സരങ്ങളും ജയിച്ച ഡല്‍ഹി നോര്‍ത്ത് സോണില്‍ നിന്നുള്ള ജേതാക്കളാണ്.