ഐ എന്‍ എസ് വിക്രാന്ത് പൊളിയ്ക്കുന്നതിനുവേണ്ടി സ്വകാര്യ കമ്പനിക്ക് കൈമാറി

single-img
9 April 2014

insഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ എന്‍ എസ് വിക്രാന്ത് പൊളിയ്ക്കുന്നതിനുവേണ്ടി സ്വകാര്യ കമ്പനിക്ക് കൈമാറി. 60 കോടി രൂപയ്ക്കാണ് ഐ എന്‍ എസ് വിക്രാന്ത് കൈമാറ്റം. ഐ ബി കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ലേലത്തിലൂടെ യുദ്ധക്കപ്പല്‍ പൊളിച്ചു വില്‍ക്കുന്നതിനുള്ള അവകാശം സ്വന്തമാക്കിയത്.

1957 ല്‍ ബ്രിട്ടനില്‍ നിന്നാണ് കപ്പല്‍ ഇന്ത്യ വാങ്ങിയത്. 1971 ല്‍ നടന്ന ഇന്ത്യാ – പാക് യുദ്ധത്തില്‍ ഐ എന്‍ എസ് വിക്രാന്ത് സുപ്രധാന പങ്ക് വഹിച്ചിരുന്നു. 1997 ജനവരിയില്‍ കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്തു.

ഒരു മാസത്തിനകം കപ്പല്‍ മുംബൈയിലെ നാവികസേനാ ഡോക് യാഡില്‍നിന്ന് നീക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.കപ്പല്‍ സംരക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഐ എന്‍ എസ് വിക്രാന്ത് കാലഹരണപ്പെട്ടുവെന്ന് കപ്പല്‍ പൊളിക്കുന്നതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.