വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം,ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല

single-img
9 April 2014

vtനാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഏതെങ്കിലും കാരണവശാൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരാൻ കഴിയാത്തവർ പ്രിസൈഡിംഗ് ഓഫീസർ മുമ്പാകെ സത്യവാങ്മൂലം ഒപ്പിട്ടു നൽകി അംഗീകരിച്ച 11 തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതിയാകും.

 

എന്നാൽ ബൂത്തിന്റെ 100 മീറ്റർ ചുറ്റളവിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. കോഡ്‌ലെസ് ഫോൺ, വയർലെസ് സെറ്റുകൾ എന്നിവയ്ക്കും വിലക്കുണ്ട്.ഒപ്പം സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ പ്രത്യേകം ക്യൂ ഉണ്ടാവുമെങ്കിലും വികലാംഗർ, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ, രോഗികൾ എന്നിവർക്ക് മുൻഗണന നൽകാൻ പ്രിസൈഡിംഗ് ഓഫീസർക്ക് അധികാരമുണ്ട്