നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി, മുന്നുപേര്‍ അറസ്‌റ്റില്‍

single-img
9 April 2014

goldസ്വർണം ഒളിപ്പിച്ചു കൊണ്ടു വന്ന വിദേശിയടക്കം മൂന്ന് പേർ വിമാനത്താവളത്തിൽ പിടിയിലായി.
സിംഗപ്പൂർ സ്വദേശി ജമാൽ മുഹമ്മദ്, ചെന്നൈ സ്വദേശി മുഹമ്മദ് റിയാസ്, കാസർകോട് സ്വദേശി നൗഷാദ് എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

സിംഗപ്പൂരിൽ നിന്ന് വന്ന മുഹമ്മദ് റിയാസ് ഫോട്ടോസ്റ്റാറ്റ് മെഷീന്റെ കാട്രിഡ്‌ജിനകത്താണ് 527 ഗ്രാം സ്വർണം ഒളിപ്പിച്ചത്. ജമാൽ മുഹമ്മദ് ട്രോളിബാഗിന്റെ വീലിനകത്ത് 393 ഗ്രാം സ്വർണം ഒളിപ്പിച്ചിരുന്നു. ദുബായിൽ നിന്ന് വന്ന നൗഷാദ് ലാപ്ടോപ്പ് ബാഗിന്റെ വശത്താണ് അലുമിനിയത്തിന്റെ നിറം പൂശിയ ശേഷം 701 ഗ്രാം സ്വർണം ഒളിപ്പിച്ചത്. അളവിനുപയോഗിക്കുന്ന ടേപ്പിനകത്ത് 116 ഗ്രാം സ്വർണവും ഷീറ്റ് രൂപത്തിലൊളിപ്പിച്ചു. പിടിച്ചെടുത്ത സ്വർണത്തിന് 51 ലക്ഷം രൂപ വില വരും.

കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍മാരായ എസ്‌.എ.എസ്‌. നവാസ്‌, അഭിലാഷ്‌ കെ. ശ്രീനിവാസന്‍, സൂപ്രണ്ടുമാരായ കെ. ശിവജി, കെ. മധുകുമാര്‍, കെ.വി. രാജന്‍, വൈ. ഷാജഹാന്‍, ഇന്‍സ്‌പെക്‌ടര്‍മാരായ കെ.പി. സതീശന്‍, എന്‍. മുരളി, രാജ്‌പാല്‍, ജ്യോതിമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വർണ്ണം പിടികൂടിയത്‌.